ചലച്ചിത്രമേള വിവാദം അക്കാഡമി ചർച്ച ചെയ്യും

Tuesday 23 December 2025 12:53 AM IST

തിരുവനന്തപുരം: ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള വിവാദങ്ങൾ അടുത്ത മാസം 11ന് ചലച്ചിത്ര അക്കാഡമിയുടെ ജനറൽ കൗൺസിൽ ചർച്ച ചെയ്യും.

ചലച്ചിത്രമേളയുടെ സമാപനത്തിന്റെ തലേന്ന് എത്തിയ അക്കാ‌ഡമി ചെയർമാൻ റസൂൽ പൂക്കുട്ടി നേരത്തെ സമ്മതിച്ച സിനിമയിലെ ജോലികൾ പൂർത്തിയാക്കുന്നതിനായി ലണ്ടനിലേക്ക് മടങ്ങിയിരുന്നു. 11നു മുമ്പ് തിരിച്ചെത്തും. അടുത്ത വർഷത്തെ ചലച്ചിത്രമേളയ്ക്കായി സെൻസർ എക്‌സംപ്ഷനുവേണ്ടി അപേക്ഷകൾ നേരത്തെ കേന്ദ്രത്തിന് അയയ്ക്കുമെന്ന് റസൂൽ പൂക്കുട്ടി അറിയിച്ചു. ഇത്തവണ അനുമതി ലഭിക്കാത്ത ആറു സിനിമകൾ അടുത്തവർഷത്തെ മേളയിൽ പ്രദർശിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും.