പുൽപ്പളളിയിൽ രണ്ട് കടുവകളിറങ്ങി
Tuesday 23 December 2025 4:00 AM IST
പുൽപ്പള്ളി: വയനാട്ടിൽ പുൽപ്പളളി വണ്ടിക്കടവ് മേഖലയിൽ രണ്ട് കടുവകളുടെ സാന്നിദ്ധ്യമെന്ന് വനംവകുപ്പിന്റെ സ്ഥിരീകരണം. കഴിഞ്ഞദിവസം കൂമൻ കൊല്ലപ്പെട്ട മേഖലയാണിത്. വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളും കാൽപ്പാടുകളും പരിശോധിച്ചാണ് നിഗമനത്തിലേക്ക് എത്തിയത്.