സി.പി.എമ്മിന്റെ കേരള പഠന കോൺഗ്രസ് ഫെബ്രുവരിയിൽ

Tuesday 23 December 2025 3:01 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള വികസനം സംബന്ധിച്ച് അന്തർ ദേശീയ കേരള പഠന കോൺഗ്രസ് സംഘടിപ്പിക്കാനൊരുങ്ങി സി.പി.എം. ഫെബ്രുവരി ആദ്യആഴ്ച എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് നടത്തുക. രാജ്യത്തിന് പുറത്തു നിന്നുള്ള രാഷ്ട്രീയ പ്രവർത്തകരും ഗവേഷകരും സാമൂഹ്യ വിദഗ്ധരും പങ്കെടുക്കുന്ന നൂറിലധികം ശിൽപ്പശാലകൾ പരിപാടിയുടെ ഭാഗമായി ഉണ്ടാകും. കേരളത്തിന്റെ വികസന പ്രക്രിയയാണ് മുഖ്യ വിഷയം. സംഘാടക സമിതിയോഗം ബുധനാഴ്ച വൈകിട്ട് മൂന്നരയ്ക്ക് എ.കെ.ജി പഠന ഗവേഷണകേന്ദ്രത്തിൽ ചേരും.