സോഫ്ട് വെയർ തകരാർ പരിഹരിക്കണം
Tuesday 23 December 2025 1:24 AM IST
കൊല്ലം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സോഫ്ട് വെയർ തകരാർ ഉടൻ പരിഹരിക്കണമെന്ന് കെ.പി.എസ്.ടി.എ കൊല്ലം ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, സെക്രട്ടറി എസ്.ശ്രീഹരി എന്നിവർ ആവശ്യപ്പെട്ടു. ഉച്ചഭക്ഷണത്തിന്റെ വിവരങ്ങൾ അതാത് ദിവസങ്ങളിൽ തന്നെ സൈറ്റിൽ അപ്പ് ലോഡ് ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ 17 ദിവസങ്ങളായി സൈറ്റ് പ്രവർത്തിക്കുന്നില്ല. അതിനാൽ വിവരങ്ങൾ അപ്പ് ലോഡ് ചെയ്യാൻ കഴിയുന്നില്ല. പ്രധാന അദ്ധ്യാപകർ ദിവസവും മണിക്കൂറുകൾ ഇതിനായി ചെലവഴിച്ചിട്ടും വിവരങ്ങൾ അപ്പ് ലോഡ് ചെയ്യാൻ കഴിഞ്ഞില്ല. അപാകതകൾ പരിഹരിക്കാൻ വിദ്യാഭ്യാസ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെ.പി.എസ്.ടി.എ.ഭാരവാഹികൾ ആവശ്യപ്പെട്ടു