യുണൈറ്റഡിനെയും തകർത്ത് പത്തരമാറ്റ് ആസ്റ്റൺ വില്ല
വില്ലപാർക്ക്: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്ല കീഴടക്കി ആസ്റ്റൺ വില്ല കിരീടപ്പോര് കടുപ്പിച്ചു. എല്ലാ ടൂർണമെന്റുകളിലുമായി ആഴ്‌സനലിന്റെ തുടർച്ചയായ പത്താം ജയമാണിത്. ജത്തോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള ആസ്റ്റൺ വില്ല ഒന്നാം സ്ഥാനത്തുള്ല ആഴ്‌സനലുമായുള്ല പോയിന്റകലം മൂന്നായും രണ്ടാം സ്ഥാനത്തുള്ള മാഞ്ചർസിറ്റിയുമായുല്ല പോയിന്റകലം
ഒന്നായും കുറച്ചു.
ആഴ്‌സനലിന് 17 മത്സരങ്ങളിൽ നിന്ന് 39ഉം സിറ്റിക്ക് 37 ഉം വില്ലയ്‌ക്ക് 36ഉം പോയിന്റുകളാണുള്ളത്.
സൂപ്പർ റോഡ്ജേർസ്
ആസ്‌റ്റൺ വില്ലയുടെ തട്ടകമായ വില്ല പാർക്കിൽ നടന്ന മത്സരത്തിൽ മോർഗൻ റോജേഴ്സാണ് ഇരട്ട ഗോളുകളുമായി ആതിഥേരുടെ വിജയ ശില്പിയായത്. മത്തിയൂസ് കുൻഹയാണ് യുണൈറ്റഡിന്റെ സ്കോറർ. ക്രോസ് ബാറിന് കീഴിൽ എമിലിയാനോ മാർടട്ടിനസിന്റെ പ്രകടനവും വില്ലുയടെ വിജയത്തിൽ നിർണായകമായി.