ഗീതു അന്ന രാഹുൽ ദേശീയ ടീം സെലക്‌ടർ

Tuesday 23 December 2025 4:18 AM IST

തിരുവനന്തപുരം: ചെന്നൈയിൽ നടക്കുന്ന ദേശീയ സീനിയർ ബാസ്‌കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ ടീം സെലക്ഷൻ കമ്മിറ്റി അംഗമായി ബാസ്‌കറ്റ്ബോളിലെ മലയാളി ഇതിഹാസം ഗീതു അന്ന രാഹുലിനെ തിരഞ്ഞെടുത്തു. ബാസ്‌കറ്റ് ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയും തമിഴ്‌നാട് ബാസ്‌കറ്റ്ബോൾ ഫെഡഫറേഷനും ചേർന്നാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്. 2026 ജനുവരി 4 മുതൽ 11വരെ ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. സെലക്ഷൻ കമ്മിറ്റി ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തുന്നരിൽ നിന്ന് കണ്ടെത്തുന്ന താരങ്ങളെ ദേശീയ കോച്ചിംഗ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കും. ഇവരിൽ നിന്നായിരിക്കും അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുക.

വിദേശ ബാ‌സ്‌ക്കറ്റ് ബോൾ ലീഗുകളിൽ കളിച്ചിട്ടുള്ള ആദ്യ ഇന്ത്യൻ വനിതാ താരമായ ഗീതു കഴിഞ്ഞയിടെ അന്താരാഷ്‌ട്ര ബാസ്ക്കറ്റ്ബോൾ സംഘടനയായ ഫിബയുടെ ലെവൽ 1 കോച്ചിംഗ് സർട്ടിഫിക്കേഷൻ വിജയകരമായി പൂർത്തിയാക്കിയിരുന്നു. കേരളാ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ലെജൻഡ് ഫൗണ്ടേഷൻ അക്കാഡമിയി. പരിശീലനം നൽകുന്നുണ്ട്.

രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. ചങ്ങനാശേരി സ്വദേശിയായ ഗീതു നിലവിൽ കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് താമസം.