ഓർമ്മകളുടെ മൈതാനത്തേക്ക് പി.പൗലോസും യാത്രയായി

Tuesday 23 December 2025 4:21 AM IST
പി. പൗലോസ്

ആ​ലു​വ​:​ ​​മു​ൻ​ ​കേ​ര​ളാ​ ​ഫു​ട്ബോ​ൾ​ ടീം​ ​ക്യാ​പ്‌​ട​നും കേ​ര​ളാ​ ​ഫു​ട്ബോ​ൾ​ ​അ​സോ​സി​യേ​ഷ​ൻ​ ​വൈ​സ് ​പ്ര​സി​ഡ​ന്റുമായ പി.​പൗ​ലോ​സ് ​അ​ന്ത​രി​ച്ചു.​ 76​ ​വ​യ​സാ​യി​രു​ന്നു.​ ​ആ​ലു​വ​ ​ന​സ്റ​ത്ത് ​ബം​ഗ്ലാ​വ് ​പ​റ​മ്പ് ​റോ​ഡി​ൽ​ ​പാ​റ​യ്ക്ക​ൽ​ ​വീ​ട്ടി​ലാ​യി​രു​ന്നു​ ​താ​മ​സം.​ 1973​ൽ​ ​ആ​ദ്യ​മാ​യി​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​കി​രീ​ടം​ ​നേടിയ കേ​ര​ളാ​ ​ടീ​മം​ഗ​മാ​യി​രു​ന്നു.​ ​ആ​ ​ടീ​മി​ലെ​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​താര​മാ​യി​രു​ന്നു​ ​ഇ​ട​തു​വിം​ഗ് ​ബാ​ക്കാ​യി​രു​ന്ന​ ​പൗലോ​സ്.​എ​ട്ട് ​വ​ർ​ഷ​ത്തോ​ളം​ ​കേ​ര​ള​ത്തി​ന്റെ​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​ടീ​മി​ലം​ഗ​മാ​യി​രു​ന്നു.​ 1979​ൽ​ ​ടീ​മി​ന്റെ​ ​ക്യാ​പ്‌​ട​നു​മാ​യി​രു​ന്നു.​ ​ബൂ​ട്ട​ഴി​ച്ച​ ​ശേ​ഷം​ ​ഫു​ട്ബോ​ൾ​ ​അ​സോ​സി​യേ​ഷ​ൻ​ ​ഭാ​ര​വാ​ഹി​യാ​യി​ ​ശ്രേ​ദ്ധേ​യ​മാ​യ​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി.​ 1993​ൽ​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​ക​ര​സ്ഥ​മാ​ക്കി​യ​ ​കേ​ര​ള​ ​ടീ​മി​ന്റെ​ ​അ​സി​സ്റ്റന്റ് മാ​നേ​ജ​രു​മാ​യി​രു​ന്നു.സം​സ്ക്കാ​രം​ ​ഇ​ന്ന് ​രാ​വി​ലെ​ ​പ​ത്തി​ന് ​ആ​ലു​വ​ ​സെ​ന്റ്ഡൊ​മി​നി​ക് ​പ​ള്ളി​ ​സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ​:​ ​ക​ട​വ​ന്ത്ര​ ​ക​ല്ലു​വീ​ട്ടി​ൽ​ ​മേ​രി.​ ​മ​ക്ക​ൾ​:​ ​ര​മ്യ,​ ​അ​ശ്വ​തി​ ​റോ​സ്.​ ​മ​രു​മ​ക്ക​ൾ​:​ ​ആ​രു​ൺ​ ​നൈ​നാ​ൻ,​ ​ഡി​വി​ൻ​ ​ദേ​വ​സി.

ഓ​ർ​മ്മ​ക​ളു​ടെ​ ​മൈ​താ​ന​ത്തേ​ക്ക് പൗ​ലോ​സും​ ​യാ​ത്ര​യാ​യി ആ​ലു​വ​:​ ​ആ​ലു​വ​ ​സെ​ന്റ് ​മേ​രീ​സ് ​ഹൈ​സ്കൂ​ളി​ൽ​ ​വി​ദ്യാ​ർ​ത്ഥി​യാ​യി​രി​ക്കെ​യാ​ണ് ​പി.​ ​പൗ​ലോ​സ് ​ഫു​ട്ബോ​ളി​ലേ​ക്ക് ​പ​ന്ത​ടി​ച്ചെ​ത്തു​ന്ന​ത്. കാ​ഞ്ഞൂ​ർ​ ​സെന്റ് സെ​ബാ​സ്റ്റ്യ​ൻ​ ​ട്രോ​ഫി,​ ​കോ​ത​മം​ഗ​ലം​ ​മാ​ർ​ ​ബേ​സി​ൽ​ ​ട്രോ​ഫി​ ​തു​ട​ങ്ങി​യ​ ​ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ​ ​സെ​ന്റ്മേ​രീ​സ് ​ടീം​ ​തി​ള​ക്ക​മാ​ർ​ന്ന​ ​ആ​ധി​പ​ത്യം​ ​പു​ല​ർ​ത്തി​യി​രു​ന്ന​പ്പോ​ൾ​ ​ടീ​മി​ന്റെ​ ​നെ​ടും​തൂ​ണാ​യി​രു​ന്നു​ ​പൗ​ലോ​സ്. പൗ​ലോ​സ് ​അം​ഗ​മാ​യി​രു​ന്ന​ ​സം​സ്ഥാ​ന​ ​ജൂ​നി​യ​ർ​ ​ടീം​ ​ര​ണ്ടു​ ​ത​വ​ണ​ ​ദേ​ശീ​യ​ ​ചാ​മ്പ്യ​ന്മാ​രാ​യി.​ ​ക​ളി ​മി​ക​വി​ന്റെ പിൻബലത്തിൽ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​ക്രൈ​സ്റ്റ് ​കോ​ളേ​ജി​ലെ​ത്തി​യ​ ​പൗ​ലോ​സ് ​സ​ർ​വ​ക​ലാ​ശാ​ല​ ​മ​ത്സ​ര​ങ്ങ​ളി​ലും​ ​തി​ള​ങ്ങി.​ 1971​-72​ൽ​ ​ദേ​ശീ​യ​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​കോ​ഴി​ക്കോ​ട് ​സ​ർ​വ​ക​ലാ​ശാ​ല​ ​ടീ​മി​ലും​ ​പൗ​ലോ​സ് ​ഉ​ണ്ടാ​യി​രു​ന്നു.​ ​പ്രീ​മി​യ​ർ​ ​ട​യേ​ഴ്സ് ​ഫു​ട്ബോ​ൾ​ ​ടീ​മി​ലൂ​ടെ​ ​ദേ​ശീ​യ​ ​ത​ല​ ​മ​ത്സ​ര​ങ്ങ​ളി​ലും​ ​പ​ങ്കെ​ടു​ത്തു. 1973ൽ ​സം​സ്ഥാ​ന​ത്തി​ന് ​ക​ന്നി​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​കി​രീ​ടം​ ​നേ​ടി​ക്കൊ​ടു​ത്ത​ ​ആ​ ​സ്വ​പ്ന​ ​സം​ഘ​ത്തി​ൽ​ ​നി​ന്ന് ​യാത്രയാകുന്ന​ ​പ​തിമൂ​ന്നാ​മ​നാ​ണ് ​പൗ​ലോ​സ്. ബൂ​ട്ട​ഴി​ച്ച​ ​ശേ​ഷം​ ​നാ​ല് ​പ​തി​റ്റാ​ണ്ടോ​ളം​ ​ഫു​ട്ബോ​ൾ​ ​അ​സോ​സി​യേ​ഷ​ൻ​ ​ഭാ​ര​വാ​ഹി​യാ​യി​ ​മി​ക​ച്ച​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി. 12​ ​വ​ർ​ഷം​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​ഫു​ട്ബാ​ൾ​ ​അ​സോ​സി​യേ​ഷ​ൻ​ ​സെ​ക്ര​ട്ട​റി​യാ​യിരുന്നു.​ ​നി​ല​വി​ൽ​ ​കേ​ര​ള​ ​ഫു​ട്ബാ​ൾ​ ​അ​സോ​സി​യേ​ഷ​ൻ​ ​​ ​വൈ​സ് ​പ്ര​സി​ഡ​ന്റാ​ണ്. ആ​ലു​വ​ ​മാ​ർ​ ​അ​ത്ത​നേ​ഷ്യ​സ് ​അ​ഖി​ലേ​ന്ത്യ​ ​ഇ​ന്റ​ർ​ ​സ്കൂ​ൾ​ ​ഇ​ൻ​വി​റ്റേ​ഷ​ൻ​ ​ഫു​ട്ബാ​ൾ​ ​ടൂ​ർ​ണ​മെന്റി​ന്റെ​ ​മു​ഖ്യ​സം​ഘാ​ട​ക​രി​ൽ​ ​ഒ​രാ​ളാ​യി​രു​ന്നു. ആ​ലു​വ​ ​അ​മ​ച്വ​ർ​സ് ​സ്പോ​ർ​ട്ട്സ് ​ക്ല​ബി​ന്റെ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ഡോ​ൺ​ ​ബോ​സ്കോ​ ​ട്രോ​ഫി​ ​ഫു​ട്ബാ​ൾ​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ആ​ലു​വ​ ​അ​മ​ച്വ​ർ​സ് ​സ്പോ​ർ​ട്ട്സ് ​ക്ല​ബ് ​ചാ​മ്പ്യ​ന്മാ​രാ​യ​ത് ​അ​റി​യാ​തെ​യാ​ണ് ​പൗ​ലോ​സി​ന്റെ​ ​മ​ട​ക്കം.