വിശാഖപട്ടണത്ത് വീണ്ടും ജയിക്കാൻ

Tuesday 23 December 2025 4:27 AM IST

ഇന്ത്യാ-ശ്രീലങ്ക രണ്ടാം ട്വന്റി-20 ഇന്ന്

അവസാന മൂന്ന് മത്സരങ്ങൾ തിരുവനന്തപുരത്ത്

വി​ശാ​ഖ​പ​ട്ട​ണം​:​ ​ഇ​ന്ത്യ​യും​ ​ശ്രീ​ല​ങ്ക​യും​ ​ത​മ്മി​ലു​ള്ള​ ​വ​നി​താ​ ​ട്വ​ന്റി​-20​ ​പ​ര​മ്പ​ര​യി​ലെ​ ​ര​ണ്ടാ​മ​ത്തെ​ ​മ​ത്സ​രം​ ​ഇ​ന്ന് ​വി​ശാ​ഖ​പ​ട്ട​ണ​ത്ത് ​ന​ട​ക്കും.​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ലോ​ക​ക​പ്പ് ​ഹീ​റോ​ ​ജ​മീ​മ​ ​റോ​ഡ്രി​ഗ​സി​ന്റെ​ ​ത​ക​ർ​പ്പ​ൻ​ ​ബാ​റ്റിം​ഗി​ന്റെ​ ​പി​ൻ​ബ​ല​ത്തി​ൽ​ 8​ ​വി​ക്ക​റ്റി​ന്റെ​ ​ജ​യം​ ​നേ​ടി​യ​ ​ഇ​ന്ത്യ​ ​വി​ജ​യ​ത്തു​ട​ർ​ച്ച​ ​തേ​ടി​യാ​ണ് ​ഇ​ന്നി​റ​ങ്ങു​ന്ന​ത്.​ ​മ​റു​വ​ശ​ത്ത് ​ആ​ദ്യ​മ​ത്സ​ര​ത്തി​ലെ​ ​തോ​ൽ​വി​ക്ക് ​പ​ക​രം​ ​വീ​ട്ടി​ ​പ​ര​മ്പ​ര​യി​ൽ​ ​ഒ​പ്പ​മെ​ത്തു​ക​യാ​ണ് ​ശ്രീ​ല​ങ്ക​യു​ടെ​ ​ല​ക്ഷ്യം.​ ​ഇ​രു​ടീ​മും​ ​ആ​ദ്യ​മ​ത്സ​ര​ത്തി​ലെ ​ ​ടീ​മി​നെ​ ​ത​ന്നെ​ ​ഇ​ന്നും​ ​ക​ള​ത്തി​ലി​റ​ക്കി​യേ​ക്കും.​ ​ഇ​ന്ന​ത്തെ​ ​മ​ത്സ​ര​ത്തി​ന് ​ശേ​ഷ​മു​ള്ള​ ​പ​ര​മ്പ​ര​യി​ലെ​ ​ശേ​ഷി​ക്കു​ന്ന​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ളു​ം ​തി​രു​വ​ന​ന്ത​പു​രം​ ​കാ​ര്യ​വ​ട്ടം​ ​ഗ്രീ​ൻ​ഫീ​ൽ​ഡ് ​സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ​ന​ട​ക്കു​ക.​ ​നാ​ളെ​ ​ഇ​രു​ടീ​മും​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. ടി​ക്ക​റ്റ് ​നി​ര​ക്ക് ​പ്ര​ഖ്യാ​പി​ച്ചു കാ​ര്യ​വ​ട്ടം​ ​ഗ്രീ​ൻ​ഫീ​ൽ​ഡ് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ഇ​ന്ത്യ​-​ശ്രീ​ല​ങ്ക​ ​വ​നി​താ​ ​ട്വ​ന്റി​-20​ ​മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള​ ​ടി​ക്ക​റ്റ് ​നി​ര​ക്കു​ക​ൾ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​വ​നി​ത​ക​ൾ‍​ക്കും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ 125​ ​രൂ​പ​യും,​ ​ജ​ന​റൽ‍​ ​ടി​ക്ക​റ്റി​ന് 250​ ​രൂ​പ​യും ഹോ​സ‌്പ്പി​റ്റാ​ലി​റ്റി​ ​സീ​റ്റു​ക​ൾ​ക്ക് 3000​ ​രൂ​പ​യു​മാ​ണ് ​നി​ര​ക്കു​ക​ൾ.സ്ത്രീ​ക​ൾ​ക്കും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​ക്കൊ​ണ്ടു​ള്ള​ ​കു​റ​ഞ്ഞ​ ​നി​ര​ക്കു​ക​ൾ,​ ​വ​നി​താ​ ​ക്രി​ക്ക​റ്റി​ന് ​കൂ​ടു​ത​ൽ​ ​പ്രോ​ത്സാ​ഹ​നം​ ​ന​ൽ​കു​ന്ന​തി​ന്റെഭാ​ഗ​മാ​യാ​ണ് ​നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ​ 26,​ 28,​ 30​ ​തീ​യ​തി​ക​ളി​ലാ​യാ​ണ് ​മ​ത്സ​ര​ങ്ങ​ൾ​ ​ന​ട​ക്കു​ക. ടി​ക്ക​റ്റു​ക​ൾ​ക്ക് ​ ലിങ്ക് h​t​t​p​s​:​/​/​t​i​c​k​e​t​g​e​n​i​e.​i​n​/​t​i​c​k​e​t​/​I​n​d​i​a​-​S​r​i​l​a​n​k​a​-​W​o​m​e​n​-​F​i​n​a​l​s​-​T​h​i​r​u​v​a​n​a​n​t​h​a​p​u​r​am