അനുമോദനം
Tuesday 23 December 2025 5:25 AM IST
ശ്രീകൃഷ്ണപുരം: കെ.എസ്.കെ.ടി.യു ഏരിയ കമ്മിറ്റിയുടെനേതൃത്വത്തിൽ നേതാക്കളായിരുന്ന എ.കണാരൻ, ടി.ചാത്തു എന്നിവരുടെ അനുസ്മരണം സംഘടപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവരെ അനുമോദിച്ചു.പരിപാടി സംസ്ഥാന കമ്മറ്റി അംഗം വി.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് പി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി.സി.പി.എം ഏരിയാ സെക്രട്ടറി കെ.ജയദേവൻ,കെ എസ് കെ ടി യു ജില്ലാ വൈസ് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ, ഏരിയാ സെക്രട്ടറി വി.പ്രജീഷ് കുമാർ, ജില്ലാ കമ്മറ്റി അംഗം പി.ബാല,ഏരിയാ ട്രഷറർ ടി.വാസുദേവൻ സംസാരിച്ചു.