അതിവേഗത്തിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം; സഹോദരൻ ഗുരുതരാവസ്ഥയിൽ, യാത്ര ഹെൽമറ്റില്ലാതെ

Tuesday 23 December 2025 11:08 AM IST

കൊച്ചി: അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. എളമക്കര സ്വദേശി അസിം മുഹമ്മദാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ അസർ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സ്പീഡിലെത്തിയ ബൈക്ക് ഹബ്ബ് കണ്ടിട്ടും വേഗത കുറച്ചില്ല. തുടർന്ന് ബൈക്കിന്റെ നിയന്ത്രണംവിട്ട് അസിമും അസറും റോഡിലേക്ക് വീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇരുവരും ഹെൽമറ്റ് ധരിച്ചിട്ടില്ല. അസിമായിരുന്നു ബൈക്ക് ഓടിച്ചത്. ബൈക്ക് നിയന്ത്രണം വിട്ടപ്പോൾ അസിം ഇടതുവശത്തേക്ക് വീണു, മതിലിൽ തലയിടിച്ചാണ് താഴേക്ക് വീണത്.