കാറിന് പിന്നിലെ വാചകം കണ്ട് ഞെട്ടി യാത്രക്കാർ; ഇതാണ് ഇന്ത്യയിലെ  യുവാക്കളുടെ അവസ്ഥയെന്ന് കമന്റ്

Tuesday 23 December 2025 12:30 PM IST

അർത്ഥവത്തായ വാക്കുക്കളും രസകരമായ സ്റ്റിക്കറുകളും വാഹനങ്ങളിൽ ഒട്ടിക്കുന്ന പതിവ് പൊതുവെ ഇന്ത്യക്കാർക്കുണ്ട്. അത്തരത്തിൽ കാറിന്റെ പിന്നിൽ ഒട്ടിച്ചിരിക്കുന്ന വാചകമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. മംഗളൂരുവിലെ സർക്യൂട്ട് ഹൗസ് റോഡിലൂടെ പോകുന്ന മാരുതി കാറിലാണ് രസകരമായ വാചകം കണ്ടത്. ' അകലം പാലിക്കുക ഇഎംഐ അടച്ചുതീർക്കാനുണ്ട്' എന്നാണ് അതിൽ എഴുതിയിരിക്കുന്നത്. പിന്നിലൂടെ പോയ കാറിലെ യാത്രക്കാരാണ് വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

'bearys_in_dubai' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ വീഡിയോ 57 മില്യൺ വ്യൂസ് നേടി കഴിഞ്ഞു. മൂന്ന് മില്യൺ ലെെക്കും ലഭിച്ചിട്ടുണ്ട്. ചിരിയും സഹതാപവും നിറഞ്ഞ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഈ വാചകം സ്വന്തം ജീവിതവുമായി ബന്ധിപ്പിക്കുന്നവരും ഏറെയാണ്.

'പുരോഗതി ഉണ്ട് മുൻപ് 'മുട്ടല്ലേ മുത്തേ മൊത്തം മുത്തൂറ്റിലാ....' എന്നായിരുന്നു', 'ആഹാ അദ്ദേഹത്തിന്റെ ബുദ്ധി വിമാനം ആണല്ലോ', 'ഇതാണ് ഇന്ത്യയിലെ മിക്ക യുവാക്കളുടെയും അവസ്ഥ', 'ഫാമിലി മാൻ' - ഇങ്ങനെ പോകുന്നു കമന്റുകൾ.