ആശമാർക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി
Tuesday 23 December 2025 3:09 PM IST
കൊച്ചി: ആശാ വർക്കർമാർക്ക് റോട്ടറി കൊച്ചിൻ സെൻട്രൽ പ്രാഥമിക രോഗനിർണയ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്‌തു. റോട്ടറി 3205ന്റെ ഗവർണർ ഡോ.ജി.എൻ.രമേശിന്റെ സാന്നിദ്ധ്യത്തിൽ മട്ടാഞ്ചേരിയിലെ 29 ആശമാർക്കാണ് ഉപകരണങ്ങൾ നൽകിയത്. രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയസ്പന്ദനം അറിയുന്നതിനുള്ള ഉപകരണങ്ങളാണ് വിതരണം ചെയ്‌തത്. 230 ആശമാർക്ക് ഇതുവരെ ഉപകരണങ്ങൾ വിതരണം ചെയ്തു. അഞ്ച് ആരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർമാർക്കും വിതരണം ചെയ്യുമെന്ന് ക്ളബ് ഭാരവാഹികൾ പറഞ്ഞു. റോട്ടറി കൊച്ചിൻ സെൻട്രൽ പ്രസിഡന്റ് ജോസഫ് അലക്‌സ്, കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ ദിനേശ് വാരിയർ, സെക്രട്ടറി ബി.കെ.ഗോപകുമാർ എന്നിവർ പങ്കെടുത്തു.