റാക്കോ ക്രിസ്മസ് ആഘോഷം
Tuesday 23 December 2025 3:18 PM IST
കൊച്ചി: റെസിഡന്റ്സ് അസോസിയേഷൻ കോഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മിറ്റി ക്രിസ്‌മസ് ആഘോഷിച്ചു. സംസ്ഥാന പ്രസിഡന്റ് ജോസഫ് എം.പുതുശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷനായി. സാഹിത്യകാരൻ ഡോ.ടി.എസ് ജോയ്, നഗരസഭാ കൗൺസിലർമാരായ സുധ ദിലീപ് കുമാർ, ഡോ.ജലജ എസ്.ആചാര്യ, റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ഭാരവാഹികളായ സേവ്യർ തായങ്കേരി, കെ.എസ്.ദിലിപ് കുമാർ, ഏലൂർ ഗോപിനാഥ്, കെ.ജി. രാധാകൃഷ്ണൻ, കടവുങ്കൽ രാധാകൃഷ്ണൻ, ടി.എൻ. പ്രതാപൻ, കെ.കെ. വാമലോചനൻ, ജേക്കബ് ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.