ലിറ്റിൽ ഫ്ളവറിൽ ക്രിസ്മസ് ആഘോഷം

Tuesday 23 December 2025 3:48 PM IST

കളമശേരി: കളമശേരി ലിറ്റിൽ ഫ്ളവർ എൻജിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ക്രിസ്മസ് പുതുവത്സര പിറവിയോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദർശനം സംഘടിപ്പിച്ചു. വെൽഡിംഗ്, ഫിറ്റർ, ഇലക്ട്രിക്, സിവിൽ, ഇലക്ട്രോണിക്സ്, എച്ച്.വി.എ.സി, എം.എം.വി തുടങ്ങിയ ഏഴ് ട്രേഡുകളിലെ ഡിപ്പാർട്ട്മെന്റുകളിലുള്ള വിദ്യാർത്ഥികൾ അവരുടെ വൈദഗ്ധ്യം തെളിയിക്കുന്ന കൗതുകകരമായ കണ്ടുപിടുത്തങ്ങളുടെ പ്രദർശനം പ്രിൻസിപ്പൽ ഫാ.ആന്റണി ഡൊമനിക് ഫിഗാർഡോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ റെജി ഉഷ, ജി.ഐമാരായ രാജു, ബാലചന്ദ്രൻ സാബു മാത്യു, സിസ്റ്റർ അമല, ആന്റണി ഷൈൻ, ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.