തെരുവുമക്കൾക്ക് ക്രിസ്‌മസ്

Tuesday 23 December 2025 4:03 PM IST

കൊച്ചി: ജനതാ ലേബർ യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി എറണാകുളത്ത് സംഘടിപ്പിച്ച തെരുവിന്റെ ക്രിസ്മസ് പരിപാടി രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ അദ്ധ്യക്ഷനായി. നഗരത്തിൽ തെരുവുകളിൽ താമസിക്കുന്നവർക്ക് ഭക്ഷണവും കേക്കും വിതരണം ചെയ്തു. ജെ.എൽ.യു ജില്ലാ സെക്രട്ടറി യേശുദാസ് സ്വാഗതവും ആർ.ജെ.ഡി ജില്ലാ സെക്രട്ടറി സുധീർ തമ്മനം മുഖ്യപ്രഭാഷണവും നടത്തി. ദേവി അരുൺ, ജോസ് പുത്തൻവീട്ടിൽ, തമ്പി, വിനോദ് കുമാർ, സുധി ആലുവ, രമേശ് കുമാർ, അരുൾ ദാസ് തുടങ്ങിയവർ പങ്കെടുത്തു.