അതിജീവിതയ്ക്ക് ഐക്യദാർഢ്യം
Tuesday 23 December 2025 5:05 PM IST
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ആസൂത്രകരെയും ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് അവൾക്കൊപ്പം കൂട്ടായ്മ ഹൈക്കോടതി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. വനിത, മനുഷ്യാവകാശ പ്രവർത്തക പ്രൊഫ. സൂസൻ ജോൺ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഹ്യൂമൻ റൈറ്റ്സ് പ്രസിഡന്റ് ഫെലിക്സ് ജെ.പുല്ലൂടൻ അദ്ധ്യക്ഷനായി. അതിജീവിതയ്ക്ക് നീതി ലഭിക്കും വരെ തെരുവ് - നീതി പോരാട്ടങ്ങൾ തുടരുമെന്ന് യോഗം പ്രഖ്യാപിച്ചു. ടി.യു.സി.ഐ സംസ്ഥാന സെക്രട്ടറി ടി.സി.സുബ്രഹ്മണ്യൻ, സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റിയംഗം എം.കെ ദാസൻ, എം.സി.പി.ഐ സംസ്ഥാന നേതാക്കളായ ആനീസ് ജോർജ്, വിശ്വകലാ തങ്കപ്പൻ, കെ.എ.ജോൺസൺ, സുരേന്ദ്രൻ, എം.കെ.കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.