രാജഗിരിയിൽ ടെക്‌നോ-ക്രിബ്
Tuesday 23 December 2025 5:15 PM IST
കാക്കനാട്: വേറിട്ട പുൽക്കൂട് നിർമ്മാണ മത്സരമായ രാജഗിരി ടെക്‌നോ-ക്രിബ് 2025 കാക്കനാട് രാജഗിരി ക്യാമ്പസിൽ സംഘടിപ്പിച്ചു. മത്സരത്തിൽ രാജഗിരി എൻജിനിയറിംഗ് കോളേജ് ടീം ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ, കെ.പി.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയും കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയും രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വിജയികളായവർക്ക് യഥാക്രമം ഒരു ലക്ഷം, അമ്പതിനായിരം രൂപ വീതം ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. രാജഗിരി ബിസിനസ് സ്‌കൂളും രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.