എൽ.ഡി.എഫ് മാർച്ചും ധർണയും

Wednesday 24 December 2025 12:06 AM IST
പി .ജി ജോർജ്ജ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: തൊട്ടിൽപ്പാലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് വർഷങ്ങളായി സർവീസ് നടത്തിയിരുന്ന തൊട്ടിൽപാലം-തിരുവനന്തപുരം ബസ് നിർത്തിയതിനെതിരെ കാവിലുംപാറ പഞ്ചായത്ത് എൽ.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിപ്പോയിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ് ഉദ്ഘാടനം ചെയ്തു. കാവിലുംപാറ ഗ്രാമപഞ്ചായത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അടക്കം നിരവധി പേർ പങ്കെടുത്തു. ബോബി മൂക്കൻതോട്ടം അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി എ.ആർ വിജയൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, നിയുക്ത മെമ്പർമാരായ മേഘ രമേശൻ മണലിൽ, റോയ് മൂക്കൻതോട്ടം, സണ്ണി ഞെഴുകുംകാട്ടിൽ, നാരായണൻ തോട്ടക്കാട്, അഷറഫ് മണ്ണാർ എന്നിവർ പ്രസംഗിച്ചു.