ക്രിസ്മസ്-പുതുവത്സര ഖാദി മേളയ്ക്ക് തുടക്കം
Wednesday 24 December 2025 12:30 AM IST
കോഴിക്കോട്: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഖാദി മേളയ്ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ചെറൂട്ടി റോഡിലെ ഖാദി ഗ്രാമ സൗഭാഗ്യയിൽ ബോർഡ് അംഗം സാജൻ തോമസ് തൊടുക നിർവഹിച്ചു. ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം പ്രോജക്ട് ഓഫീസർ കെ.ജിഷ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി യു രാമചന്ദ്രൻ, അസി. രജിസ്ട്രാർ എം സി ഷബീന, ജൂനിയർ സൂപ്രണ്ട് ഷൈൻ ഇ ജോസഫ്, ഖാദി ഗ്രാമ സൗഭാഗ്യ മാനേജർ ജിഷ്ണു ചീരോളി എന്നിവർ പ്രസംഗിച്ചു. ജനുവരി രണ്ട് വരെ ജില്ലയിലെ ഖാദി ഗ്രാമസൗഭാഗ്യ, ഖാദി സൗഭാഗ്യ, ഗ്രാമ സൗഭാഗ്യ ഷോറൂമുകളിൽ 30 ശതമാനം സർക്കാർ റിബേറ്റ് ലഭിക്കും. സർക്കാർ, അർദ്ധസർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് വ്യവസ്ഥയിൽ ഖാദി ഉത്പന്നങ്ങൾ വാങ്ങാനും അവസരമുണ്ടാകും. ഫോൺ: 0495 2366156, 9562923974.