മോണ്ടിസോറി ടി.ടി.സി കലോത്സവം 26 മുതൽ
Wednesday 24 December 2025 12:44 AM IST
കോഴിക്കോട്: മോണ്ടിസോറി ആൻഡ് പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് വിദ്യാർത്ഥികളുടെ സംസ്ഥാന കലോത്സവം 26, 27 തിയതികളിൽ തളി ജൂബിലി ഹാളിൽ നടക്കും. രാവിലെ 10.30ന് ചലച്ചിത്രതാരം ഷാജു ശ്രീധർ ഉദ്ഘാടനം ചെയ്യും. കേരള എഡ്യുക്കേഷൻ കൗൺസിൽ ഡയറക്ടർ കെ സതീശൻ അദ്ധ്യക്ഷത വഹിക്കും. നാല് വേദികളിലാണ് കലാ മത്സരങ്ങൾ നടക്കുക. 26 ന് രാവിലെ ഒമ്പതിന് മത്സരങ്ങൾ ആരംഭിക്കും. വിവിധ ജില്ലകളിൽ നന്നായി 800 ൽപരം വിദ്യാർത്ഥികൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടർ കെ. സതീശൻ, രക്ഷാധികാരി എം.എ ജോൺസൺ, സ്വാഗതസംഘം കമ്മിറ്റി ജനറൽ കൺവീനർ പ്രതാപ് മോണാലിസ എന്നിവർ പങ്കെടുത്തു.