കാമ്പെയിൻ ഇന്ന് തുടങ്ങും.
Wednesday 24 December 2025 12:33 AM IST
വേങ്ങര: സമസ്ത സെന്റിനറിയുടെ ഭാഗമായി 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള യാത്രയുടെ മുന്നോടിയായി വേങ്ങരയിൽ രണ്ടു ദിവസത്തെ സന്ദേശ യാത്രയ്ക്ക് ഇന്ന് തുടക്കം. ഇന്ന് രാവിലെ എട്ടിന് വേങ്ങര കോയപാപ്പ മഖാം സിയാറത്തോടെ ആരംഭിക്കുന്ന യാത്ര വേങ്ങരയിലെ 72 യൂണിറ്റുകളിൽ പര്യടനം നടത്തും. അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി സിയാറത്തിന് നേതൃത്വം നൽകും. ജനുവരി ഒന്നു മുതൽ ഏഴ് വരെ നടക്കുന്ന കേരളയാത്രയുടെ ഭാഗമായി കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി നയിക്കുന്ന ജില്ലാ യാത്രയ്ക്ക് ഡിസംബർ 27ന് വൈകിട്ട് നാലിന് വേങ്ങര ടൗണിൽ സ്വീകരണം നൽകും. സയ്യിദ് സലാഹുദ്ധീൻ ബുഖരി ഉദ്ഘാടനവും ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി പ്രമേയ പ്രഭാഷണവും നടത്തും