സംസ്ഥാന നാടകോത്സവം :സംഘാടക സമിതി യോഗം

Wednesday 24 December 2025 12:36 AM IST
d

തിരൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന സംസ്ഥാന നാടകോൽസവം ജനുവരി 30, 31, ഫെബ്രവരി 1 തീയതികളിലായി തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ നടക്കും. 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 14 നാടകങ്ങൾ മൂന്ന് ദിവസങ്ങളിലായി അവതരിപ്പിക്കും. നാടകോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് തിരൂർ ജി.എം.യു.പി സ്കൂളിൽ ജനുവരി ഒന്നിന് 3.30 ന് സംഘാടക സമിതി രൂപീകരണ യോഗം നടക്കുമെന്ന്, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി കെ.പി. ശങ്കരൻ അറിയിച്ചു.