ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

Wednesday 24 December 2025 12:05 AM IST

പത്തനംതിട്ട : മുപ്പതാമത് സംസ്ഥാന ജൂനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, പത്തനംതിട്ട നഗരസഭാ കൗൺസിലർ അനിലാ ഏബ്രഹാം, രവീന്ദ്രൻ എഴുമറ്റൂർ, കേരള ഫെൻസിംഗ് അസോസിയേഷൻ സെക്രട്ടറി മുജീബ് റഹ്മാൻ, അഖിൽ അനിൽ, അമൃത് മലയാലപ്പുഴ, അഷറഫ് അലങ്കാർ, എം.ജെ.രവി , റോയി നാരകത്തിനാൽ, ശ്യാമ ശിവൻ, അനിൽകുമാർ പുത്തൻപുരയിൽ, ബിന്ദു ബൈജു, അദീർത്ഥ്.എസ്, അബ്ദുൾ അസീസ്, അജി മാത്യു എന്നിവർ പങ്കെടുത്തു.