കേരള ടീമിന് സ്വീകരണം നൽകും.
Wednesday 24 December 2025 12:38 AM IST
തിരൂർ : പഞ്ചാബിൽ
ഡിസംബർ 15 മുതൽ
20 വരെ നടന്ന രണ്ടാമത് ദേശീയ ട്രാൻസ്‌ജെൻഡർ ക്രിക്കറ്റ് ടൂർണമെന്റിൽ
കേരളം ചാമ്പ്യന്മാരായി. ഫൈനലിൽ ഒഡീഷയെയാണ് പരാജയപ്പെടുത്തിയത്. മികച്ച ബൗളറായി കേരളത്തിന്റെ മൃദുലയും
മികച്ച ബാറ്റ്സ്‌മാനായി കിരണും
മികച്ച താരമായി വ്യന്ദയും തിരഞ്ഞെടുക്കപ്പെട്ടു.
അടുത്ത വർഷം നടക്കുന്ന അന്താരാഷ്ട്ര ട്രാൻസ്‌ജെൻഡർ ദേശീയ ക്രിക്കറ്റ് ടീമിലെക്ക് കേരള ടീം അംഗങ്ങൾക്കും സെലക്ഷൻ ലഭിച്ചു. ഇന്ന് രാവിലെ ഒമ്പതിന്
തിരൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന കേരള ടീമിന്
സ്വീകരണം നൽകും