കെ.കരുണാകരൻ അനുസ്മരണം

Wednesday 24 December 2025 12:05 AM IST

അടൂർ : കെ.കരുണാകരന്റെ ചരമവാർഷിക ദിനം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണയോഗം മുൻ സംസ്ഥാന സെക്രട്ടറി കെ.ജി.കമലാസനൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മധുസൂദനൻ പിള്ള അനുസ്മരണ സന്ദേശം നൽകി. ജില്ലാസെക്രട്ടറി കോശി മാണി ,സംസ്ഥാന കൗൺസിൽ അംഗം എം.ആർ.ജയപ്രസാദ്, ബേബി ജോൺ, പി.ജി.തോമസ് ,പി.കെ.എബ്രഹാം, കുര്യൻ തോമസ്, രാധാകൃഷ്ണൻ തട്ടാരുപടി, എം.ഷാജഹാൻ, ടി​.രാജൻ,ഷാജി തുരുത്തിയിൽ, റോയ് തോമസ് ,പി.എസ്.സതീഷ് കുമാർ, ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.