വോളന്റിയേഴ്‌സ് ട്രെയിനിംഗ്

Wednesday 24 December 2025 12:09 AM IST

കലഞ്ഞൂർ : ജനുവരി 7 മുതൽ 20 വരെ നടക്കുന്ന കുഷ്ഠരോഗ നിർണ്ണയപ്രചാരണ പരിപാടി യുടെ ഭാഗമായുള്ള ഭവന സന്ദർശനത്തിന്റെ (അശ്വമേധം) വോളന്റിയേഴ്‌സ് ട്രെയിനിംഗ് കൂടൽ കുടുംബരോഗ്യ കേന്ദ്രത്തിൽ നടന്നു. മെഡിക്കൽ ഓഫീസർ ഡോക്ടർ അരുൺ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജെ പി എച്ച് എൻ പിങ്കി ക്ലാസ്‌ നയിച്ചു. ട്രെയിനിംഗ് ഹെൽത്ത് ഇൻസ്‌പെക്ടർ ഗോപകുമാർ സ്വാഗതം ആശംസിച്ചു. പരിശീലനം ലഭിച്ച വോളന്റിയേഴ്‌സ് വീട്ടിൽ എത്തുമ്പോൾ അവരോട് പൂർണ്ണമായും സഹകരിച്ചു യജ്ഞത്തിൽ പങ്കാളിയാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.