സപ്ലൈകോയുടെ ക്രിസ്മസ് ഫെയർ ഉദ്ഘാടനം ചെയ്തു

Wednesday 24 December 2025 12:21 AM IST

അടൂർ : ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് മിഴിവേകാൻ നിത്യോപയോഗ സാധനങ്ങളുടെ സുലഭമായ ലഭ്യതയ്ക്ക് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ പീപ്പിൾസ് ബസാർ അടൂരിൽ പ്രവർത്തനം ആരംഭിച്ചു. സപ്ലൈകോയുടെ ക്രിസ്മസ് ഫെയർ ഡെപ്യൂട്ടി സ്പീക്കർ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പൊതുവിപണി യെക്കാൾ വിലകുറച്ച് നിത്യോപയോഗസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോയുടെ ക്രിസ്മസ് ഫെയർ നടപ്പിലാക്കിയിട്ടുള്ളതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഡിപ്പോ മാനേജർ സുജിത്ത് ബി.എസ്, ഔട്ട്ലെറ്റ് മാനേജർ ജിജോ ഉമ്മൻ, മീര വി, നിതിൻ രാജ് എന്നിവർ പങ്കെടുത്തു. ഡിസംബർ 22 മുതൽ ജനുവരി ഒന്നു വരെയാണ് സപ്ലൈകോ പീപ്പിൾ ബസാറിന്റെ ക്രിസ്മസ് ഫെയർ.