മാതൃസംഗമം
Wednesday 24 December 2025 12:31 AM IST
തിരുവല്ല: ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ നടക്കുന്ന സത്രസ്മൃതി സപ്താഹയജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാതൃസംഗമം എ.ഡി.ജി.പി എസ്.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സ്വാമി ഉദിത് ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിലിനെ ആദരിച്ചു. അഡ്വ.സിന്ധു ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തി. ക്ഷേത്രഭരണസമിതി പ്രസിഡന്റ് ആർ.പി.ശ്രീകുമാർ, സെക്രട്ടറി ശ്രീകുമാർ കൊങ്ങേരേട്ട്, സത്രനിർവ്വഹണ സമിതി ചെയർമാൻ ആർ.ജയകുമാർ, ജനറൽ കൺവീനർ ശ്രീകുമാർ ചെമ്പോലിൽ, മാതൃസമിതി കൺവീനർ വസന്തരാജൻ, ഗിരിജ എന്നിവർ പ്രസംഗിച്ചു. നഗരസഭയിൽ ചുമതലയേറ്റ പുതിയ കൗൺസിലർമാരെ സത്രവേദിയിൽ പൊന്നാടയണിയിച്ച് ആദരിച്ചു.