ഏലം ഡീലർ ലൈസൻസ് റദ്ദാക്കി 

Wednesday 24 December 2025 1:31 AM IST

കൊച്ചി: ഏലം മാർക്കറ്റിംഗ്, ലൈസൻസിംഗ് ചട്ടങ്ങൾ തുടർച്ചയായി ലംഘിച്ചതിന് കാർഡമം ഓക്ഷൻസ് ഡോട്ട് കോമിന്റെ ഏലം ഡീലർ ലൈസൻസ് സ്‌പൈസസ് ബോർഡ് റദ്ദാക്കി. 2025 നവംബർ 27 മുതലാണ് ലൈസൻസ് റദ്ദാക്കിയത്.

ഏലം നിയമങ്ങളനുസരിച്ച് രജിസ്റ്റർ ചെയ്ത ഡീലർമാർക്ക് മാത്രമേ കർഷകരിൽ നിന്നും എസ്റ്റേറ്റ് ഉടമകളിൽ നിന്നും ഏലം വാങ്ങാനും ലേല സംവിധാനത്തിൽ പങ്കെടുക്കാനും അനുവാദമുള്ളു.

കാർഡമം ഓക്ഷൻ ഡോട്ട് കോമിന് ഏലം ലേലങ്ങളിൽ പങ്കെടുക്കാനോ കർഷകരിൽ നിന്ന് ഏലം വാങ്ങാനോ അധികാരമില്ലെന്ന് ബോർഡ് അറിയിച്ചു. ലേലക്കാരും കർഷകരും ഇടപാടുകളിൽ ഏർപ്പെടരുത്. നിയമപരമായ ചട്ടങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാനും വിപണന, ലേല സംവിധാനത്തിന്റെ സമഗ്രത സംരക്ഷിക്കാനും വേണ്ടിയാണ് നടപടിയെന്ന് ബോർഡ് അറിയിച്ചു.