ചരമവാർഷിക ദിനാചരണം
Wednesday 24 December 2025 12:32 AM IST
പന്തളം: കെ .കരുണാകരന്റെ 16ാം മത് ചരമവാർഷികദിനാചരണം കോൺഗ്രസ് നേതൃത്വത്തിൽ കുരമ്പാലയിൽ നടന്നു. മണ്ഡലം പ്രസിഡന്റ് സി.കെ.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഡി.എൻ തൃദീപ് ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭ കൗൺസിലർ മനോജ് കുരമ്പാല അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർമാരായ ബൻസി ബേബി, കൈലാസം ഉണ്ണികൃഷ്ണൻ, ചെറുവള്ളി ഗോപകുമാർ, അനിത ഉദയൻ, കെ.കെ.ജോസ്, കുഞ്ഞുമ്മൻ സാമുവൽ, അഭിനന്ദ്, രാജേഷ് കർണ്ണികാരം, ദീപ കുരമ്പാല, സദാനന്ദൻ വല്ല്യയ്യത്ത്,റെജി, ബാബു, സോമൻ പിളള എന്നിവർ സംസാരിച്ചു.