ചർച്ചകൾ സജീവം
Wednesday 24 December 2025 12:34 AM IST
അടൂർ : അടൂർ നഗരസഭയിലും സമീപപഞ്ചായത്തുകളിലും അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള അവസാന വട്ട ചർച്ചകൾ പുരോഗമിക്കുന്നു. അടൂർ നഗരസഭയിൽ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് റീന ശാമുവേൽ, വൈസ് ചെയർപേഴ്സൺ സ്ഥാനത്തേയ്ക്ക് ശശികുമാർ എന്നിവർ പരിഗണിക്കപ്പെടുന്നുവെന്നാണ് സൂചന. ഏഴംകുളം ഗ്രാമപഞ്ചായത്തിൽ യു ഡി എഫിൽ നിന്നുള്ള ഇ.എ.ലത്തീഫ് പ്രസിഡന്റായേക്കും. കടമ്പനാട്, പള്ളിക്കൽ പഞ്ചായത്തുകളിലെ അദ്ധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഇനിയും വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വർഷങ്ങൾക്ക് ശേഷം അദ്ധ്യക്ഷ സ്ഥാനം ജനറലായതിനാൽ എൽ ഡി എഫിൽ നിന്ന് ആര് വരുമെന്നുള്ള സസ്പെൻസ് ഇപ്പോഴുമുണ്ട്.