ഹൃദയമാറ്റം:വിജയത്തിനു പിന്നിൽ ഒരു വർഷത്തെ മുന്നൊരുക്കം

Wednesday 24 December 2025 12:02 AM IST

കൊച്ചി:സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ ചെയ്യുന്ന ഹൃദയം മാറ്റിവയ്ക്കൽ സർക്കാരിന്റെ ജനറൽ ആശുപത്രിയിൽ ചെയ്യാമെന്നോ! അസാദ്ധ്യമെന്ന് പലരും കരുതിയ കാര്യമാണ് എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ സാദ്ധ്യമാക്കിയത്. എല്ലാം സജ്ജമാക്കി ഒരുവർഷം നീണ്ട കാത്തിരിപ്പാണ് തിങ്കളാഴ്ച ലക്ഷ്യം കണ്ടത്.

2023 നവംബറിൽ, വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജനറൽ ആശുപത്രി എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് ഹൃദയമാറ്റ ശസ്ത്രക്രിയയ്‌ക്കുള്ള സന്നദ്ധത ആശുപത്രി സൂപ്രണ്ട് ഡോ. ഷഹീർഷാ ആരോഗ്യമന്ത്രിയെ അറിയിച്ചത്.

2025 ജൂലായ് 28ന് കേരളകൗമുദി സംഘടിപ്പിച്ച ഹെൽത്ത് കോൺക്ലേവിൽ, മന്ത്രി വീണാ ജോർജ് എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുമെന്ന് പ്രഖ്യാപിച്ചു.

ഏഴ് നിലകളുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ രണ്ട് ഓപ്പറേഷൻ തിയേറ്ററും ട്രാൻസ്‌പ്ളാന്റ് ഐ.സി.യുയും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡും അടക്കം സജ്ജമാക്കി. വിദഗ്ധ ഡോക്ടർമാർ, 30ലേറെ നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരെയും നിയോഗിച്ചു. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷന്റെ (കെ സോട്ടോ) പരിശോധന ഉൾപ്പെടെ പൂർത്തിയാക്കി.

 ടീം ജി.എച്ച്

കാർഡിയോ തൊറാസിക് ശസ്ത്രക്രിയ വിദഗ്‌ദ്ധൻ ഡോ. ജോർജ് വാളൂരാന്റെ നേതൃത്വത്തിൽ 40ലേറെ അംഗങ്ങളുള്ള ടീമാണ് ചരിത്രനേട്ടം കൈവരിച്ചത്. ഡോ. ജിയോ പോൾ (കാർഡിയാക് അനസ്തെറ്റിസ്റ്റ്), ഡോ. രാഹുൽ (കാർഡിയോ തൊറാസിക് സർജൻ), ഡോ. റോഷ്‌ന (അനസ്തെറ്റിസ്റ്റ്), കാർഡിയോളജിസ്റ്റുമാരായ ഡോ. പോൾ തോമസ്, ഡോ. വിജോ ജോർജ്, ഡോ. ഗോപകുമാർ, ഡോ. പ്രസാദ് മണി, അമൃത ആശുപത്രിയിൽ നിന്നുള്ള ഡോ. പ്രവീൺ, ഹെഡ് നഴ്സ് ലിസിയുടെ നേതൃത്വത്തിൽ 25ലേറെ നഴ്സുമാർ, ആറ് അനസ്തേഷ്യ ടെക്നീഷ്യന്മാർ, ഒരു ഒപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ, രണ്ട് ഫെർഫ്യൂഷനിസ്റ്റ് എന്നിവരാണ് സംഘത്തിലുള്ളത്.

ഹൃദയ ശസ്ത്രക്രിയാ വിഭാഗം

രണ്ട് ആധുനിക ഓപ്പറേഷൻ തിയേറ്ററുകൾ ആറ് അംഗങ്ങളുള്ള ഐ.സി.യു 20ലേറെ കിടക്കകളുള്ള പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് ഒന്നരക്കോടിയുടെ ഹാർട്ട് ലംഗ് മെഷീൻ അരക്കോടിയുടെ എച്ച്.ബി.പി മോണിറ്റർ- 2 ,എഗ്മോ മെഷീൻ- 2 45 ജീവനക്കാർ ഷിഫ്റ്റിൽ

മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ച്ച് ​ദു​ർഗ

തി​ങ്ക​ളാ​ഴ്ച​ ​എ​റ​ണാ​കു​ളം​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ഹൃ​ദ​യം​ ​മാ​റ്റി​വ​യ്‌​ക്ക​ൽ​ ​ശ​സ്ത്ര​ക്രി​യ​യ്‌​ക്ക് ​വി​ധേ​യ​യാ​യ​ ​നേ​പ്പാ​ൾ​ ​സ്വ​ദേ​ശി​നി​ ​ദു​ർ​ഗ​ ​കാ​മി​ ​(21​)​ ​മ​രു​ന്നു​ക​ളോ​ട് ​പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ​ഡോ​ക്ട​ർ​മാ​ർ​ ​അ​റി​യി​ച്ചു.​ ​പു​തു​ഹൃ​ദ​യ​ത്തെ​ ​പു​റ​ന്ത​ള്ളാ​നു​ള്ള​ ​ശ​രീ​ര​ത്തി​ന്റെ​ ​പ്ര​വ​ണ​ത​യ്‌​ക്കെ​തി​രെ​യു​ള്ള​ ​ആ​ന്റി​ ​റി​ജ​ക്ഷ​ൻ​ ​മ​രു​ന്നു​ക​ൾ,​ ​ര​ക്ത​ ​സ​മ്മ​ർ​ദ്ദം​ ​നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള​ ​മ​രു​ന്നു​ക​ൾ​ ​എ​ന്നി​വ​യാ​ണ് ​ഇ​പ്പോ​ൾ​ ​ന​ൽ​കു​ന്ന​ത്.​ ​വെ​ള്ളം​ ​കു​ടി​ക്കു​ന്നു​ണ്ട്.​ ​ആ​ദ്യ​ 72​ ​മ​ണി​ക്കൂ​ർ​ ​അ​തീ​വ​ ​നി​ർ​ണാ​യ​ക​മാ​ണെ​ന്നും​ ​അ​ത് ​മ​റി​ക​ട​ന്നാ​ൽ​ ​ആ​ശ​ങ്ക​ക​ളു​ടെ​ ​ആ​ദ്യ​ക​ട​മ്പ​ ​താ​ണ്ടു​മെ​ന്നും​ ​ശ​സ്ത്ര​ക്രി​യ​യ്‌​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​ഡോ.​ ​ജോ​ർ​ജ് ​വാ​ളൂ​രാ​ൻ​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.​ ​ഓ​പ്പ​റേ​ഷ​ന് ​ശേ​ഷം​ ​ഹാ​ർ​ട്ട് ​ലം​ഗ് ​മെ​ഷീ​ൻ​ ​നീ​ക്കി​യ​തു​ ​മു​ത​ൽ​ ​ഹൃ​ദ​യം​ ​വി​ചാ​രി​ച്ച​തു​പോ​ലെ​ ​മി​ടി​ക്കു​ന്ന​ത് ​പ്ര​തീ​ക്ഷാ​ ​നി​ർ​ഭ​ര​മാ​ണ്.​ ​നി​ല​യി​ൽ​ ​ട്രാ​ൻ​സ്‌​പ്ളാ​ന്റ് ​ഐ.​സി.​യു​വി​ലാ​ണ് ​ദു​ർ​ഗ.

ഏറെ അഭിമാനവും സന്തോഷവും. ഇനിയുള്ള മണിക്കൂറുകളാണ് നിർണായകം. ഡോ. ജോർജ് വാളൂരാൻ കാർഡിയോ തൊറാസിക് സർജൻ