ശിവഗിരി തീർത്ഥാടനം: കൊടിക്കയർ പദയാത്ര ആരംഭിച്ചു

Wednesday 24 December 2025 12:03 AM IST

ചേർത്തല: ശ്രീനാരായണഗുരുദേവൻ കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവംകോടം ക്ഷേത്രവും ശിവഗിരിയും ഒന്നാവുന്ന സന്ദേശമാണ് കൊടിക്കയർ പദയാത്രയെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേർത്തല താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ നിന്നു ശിവഗിരിയിലേക്ക് ആരംഭിച്ച കൊടിക്കയർ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ വിജയഘോഷ് ചാരങ്കാട്ട് അദ്ധ്യക്ഷതവഹിച്ചു. സി.ആർ.ദേവരാജ് ചാരങ്കാട്ട് ഭദ്രദീപം തെളിച്ചു. ഗുരുദേവ മണ്ഡപത്തിൽ പ്രത്യേക പൂജകൾക്ക് ശേഷം ക്ഷേത്രം പ്രസിഡന്റ് സി.കെ. ഷാജിമോഹനിൽ നിന്നും ശിവഗിരിമഠം എക്സിക്യുട്ടീവംഗം സ്വാമി വിശാലാനന്ദ ജാഥാ ക്യാപ്റ്റന് കൊടിക്കർ കൈമാറിയതോടെ പദയാത്രയ്ക്ക് തുടക്കമായി. 29ന് വൈകിട്ട് 6ന് മഹാസമാധിമണ്ഡപത്തിൽ കൊടിക്കയർ സമർപ്പിക്കും.