അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള 26 മുതൽ

Wednesday 24 December 2025 1:14 AM IST
അന്താരാഷ്ട്ര ചലച്ചിത്രമേളയോട് അനുബന്ധിച്ചു നടന്ന പത്രസമ്മേളനം

അടൂർ: അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഒൻപതാം എഡിഷൻ ഡിസംബർ 26, മുതൽ 28 വരെ നടക്കും. 26 ന് വൈകിട്ട് അഞ്ചിന് ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് മേള ഉദ്ഘാടനം ചെയ്യും. സിനിമാ സംവിധായകൻ ഡോ.ബിജു ഫെസ്റ്റിവൽ ഡയറക്ടറും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഫെസ്റ്റിവൽ ചെയർമാനുമാണ്. ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ,കവിയും ചിത്രകാരനും കേരള സാഹിത്യ അക്കാദമി അംഗവുമായ എം.ആർ. രേണുകുമാർ,കഥാകൃത്തും മാദ്ധ്യമ പ്രവർത്തകനുമായ സി.അനൂപ്, കവി കണിമോൾ തുടങ്ങി യവർ വിവിധ ദിവസങ്ങളിൽ പങ്കെടുക്കും. ലോക സിനിമ,ഇന്ത്യൻ സിനിമ,പ്രാദേശിക സിനിമ എന്നീ വിഭാഗങ്ങളിലായി 12 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. എല്ലാ അന്യഭാഷാ ചിത്രങ്ങളും മലയാളം ഉപശീർഷകത്തോടെയാകും പ്രദർശിപ്പിക്കുക. .ഇന്ത്യൻ സിനിമ വിഭാഗത്തിൽ അജാന്ത്രിക്, കൊട്ടുകാളി മലയാളം സിനിമ വിഭാഗത്തിൽ ഫെമിനിച്ചി ഫാത്തിമ,ധബാരി കുരുവി എന്നീ സിനിമകളും പ്രദർശിപ്പിക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ഡോ.ബിജു, പ്രസിഡന്റ് സി.സുരേഷ് ബാബു, സെക്രട്ടറി ബി.രാജീവ് എന്നിവർ പറഞ്ഞു. വിവരങ്ങൾക്ക് ഫോൺ : 8848234414, 7356968393.