ആശ്വാസ കിരണം: 22700 പേർക്കുകൂടി ആനുകൂല്യം
Wednesday 24 December 2025 12:15 AM IST
തിരുവനന്തപുരം: ആശ്വാസകിരണം ഗുണഭോക്താക്കൾക്ക് ഒക്ടോബർ വരെയുള്ള മുഴുവൻ സഹായവും നൽകിയതായി മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭിന്നശേഷിക്കാരുടെ പരിചാരകരായ 22700 പേർക്കുകൂടി ആശ്വാസകിരണം ആനുകൂല്യം എത്തിച്ചിട്ടുണ്ട്. 2018 ഏപ്രിൽ ഒന്നു മുതൽ അപേക്ഷിച്ചിട്ടുള്ള ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. പ്രതിമാസം 600 രൂപ വീതം ഇവർക്ക് ലഭ്യമാക്കും.