വന്ദേഭാരത് ട്രെയിൻ ഓട്ടോയുമായി കൂട്ടിയിടിച്ചു, സംഭവം വർക്കലയ്‌ക്കടുത്ത്, വാഹനത്തിലുണ്ടായിരുന്നയാൾക്കായി അന്വേഷണം
Tuesday 23 December 2025 11:34 PM IST
തിരുവനന്തപുരം: കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേഭാരത് ട്രെയിൻ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു. വർക്കലയ്‌ക്കടുത്ത് അകത്തുമുറിയിലാണ് സംഭവം. ഓട്ടോയിലുണ്ടായിരുന്നയാൾ ഓടിമാറിയെന്നാണ് വിവരം. ഇയാളെ പിന്നീട് കണ്ടെത്താൻ കഴിഞ്ഞില്ല.
റെയിൽവെ ട്രാക്കിൽ എങ്ങനെ ഓട്ടോ വന്നു എന്ന് വ്യക്തമല്ല. ഇയാൾക്ക് പരുക്കേറ്റോ എന്നതിലും അറിവില്ല. ഓട്ടോ നിശേഷം തകർന്നു. പ്ളാറ്റ്‌ഫോം ഭാഗത്തുകൂടി ഓടിവന്ന വണ്ടി ട്രാക്കിലേക്ക് വീണതാണെന്നും ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നും സൂചനയുണ്ട്. ഓട്ടോ മാറ്റിയ ശേഷം ട്രെയിൻ ഓട്ടം തുടരും.