മെഡിസെപ് വിഹിതം കൂട്ടൽ ക്രൂരത
Wednesday 24 December 2025 12:39 AM IST
തിരുവനന്തപുരം: പ്രതിമാസ മെഡിസെപ്പ് വിഹിതം 810 രൂപയായി വർധിപ്പിച്ചത് സർക്കാരിന്റെ ക്രൂരമായ ക്രിസ്മസ് സമ്മാനമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. കിട്ടാത്ത ചികിത്സക്ക് ഇനി മാസം തോറും 310 രൂപ അധികം നൽകണമെന്നത് ജീവനക്കാരുടെയും പെൻഷൻകാരുടെയും ദുർവിധിയാണ്. പദ്ധതി ഓപ്ഷണലാക്കണം. സർക്കാർ വിഹിതം ഉറപ്പ് വരുത്തി പദ്ധതി അടിയന്തരമായി പരിഷ്‌ക്കരിക്കണം.