ലക്ഷവും കടന്ന് എങ്ങോട്ട് പൊന്നേ! പണിക്കൂലി ഉൾപ്പെടെ പവന് 1,​10,000 രൂപ

Wednesday 24 December 2025 1:44 AM IST

കൊച്ചി: സ്വർണവില ലക്ഷം തൊട്ടതോടെ ഒരു പവന് പണിക്കൂലി ഉൾപ്പെടെ നൽകേണ്ടത് 1,​10,000 രൂപ. മൂന്ന് ശതമാനം ജി.എസ്.ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേർന്നാണിത്. അന്താരാഷ്ട്ര സ്വർണവില ഔൺസിന് 4487 ഡോളറായതോടെയാണ് കേരളത്തിലും വില വർദ്ധിച്ചത്. ഇന്നലെ പവന് 1760 രൂപ കൂടി 1,01,600 രൂപയായി. ഗ്രാമിന് 220 രൂപ കൂടി 12,700 രൂപയുമായി.

സ്വർണത്തിന്റെ വില ഈ വർഷം 67 ശതമാനമാണ് വർദ്ധിച്ചത്. 1979 മുതലുള്ള കണക്കെടുത്താൽ ചരിത്രത്തിലെ വലിയ വർദ്ധനവാണിത്. 2020ൽ 40,000 രൂപയായിരുന്നു ഒരു പവന്റെ വില. ഡോളറിനെതിരായ ആഗോള കറൻസിയായി ഉയർന്ന് വരികയാണ് സ്വർണം. ഒരു രാജ്യത്തിനും അവകാശമില്ല എന്നതാണ് സ്വർണത്തിന്റെ ആഗോളവിശ്വാസ്യത വർദ്ധിപ്പിക്കുന്നത്.

പിന്നിൽ ട്രംപിന്റെ തീരുവയുദ്ധവും

1. അമേരിക്കൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നത് തുടരുമെന്ന അഭ്യൂഹം

2. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവയുദ്ധം

3. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ

4. സുരക്ഷിത നിക്ഷേപമായതിനാൽ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നു

5. ആഘോഷവേളകളിൽ ഇന്ത്യക്കാർ കൂടുതൽ സ്വർണം വാങ്ങുന്നു

 2000 ടൺ- മലയാളിയുടെ കൈയിലുള്ള സ്വർണം

 1,25,150 ടൺ- കേരളത്തിൽ ഒരു വർഷത്തെ വിറ്റു വരവ്

ഈ നില തുടർന്നാൽ സ്വർണത്തിന് ആഗോള വില 6000 -8000 ഡോളറെത്തിയാലും അത്ഭുതമില്ല

അഡ്വ.എസ്.അബ്ദുൽ നാസർ, സംസ്ഥാന ജനറൽ സെക്രട്ടറി

ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ

വർഷം - സ്വർണവില പവന്

 2015 ഡിസംബർ 23- 19,080

 2016 ഡിസംബർ 23- 20,600

 2017 ഡിസംബർ 23 - 21,360

 2018 ഡിസംബർ 23- 23,160

 2019 ഡിസംബർ 23- 28,440

 2020 ഡിസംബർ 23- 37,280

 2021 ഡിസംബർ 23- 36,280

 2022 ഡിസംബർ 23- 39,760

 2023 ഡിസംബർ 23- 46,560

 2024 ഡിസംബർ 23- 56,800

 2025 ഡിസംബർ 23- 1,01,600