അങ്കണവാടികളിൽ ക്രിസ്മസ്-പുതുവത്സരാഘോഷം

Wednesday 24 December 2025 12:45 AM IST
പന്മന മിടാപ്പള്ളി വാർഡിലെ അങ്കണവാടികളിൽ സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം കൊണ്ടോടിയിൽ മണികണ്ഠൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു

ചവറ: പൻമന പഞ്ചായത്ത് മിടാപ്പള്ളി വാർഡിലെ അങ്കണവാടികളിൽ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം കൊണ്ടോടിയിൽ മണികണ്ഠൻ നിർവഹിച്ചു. സാന്റാക്ലോസ് വേഷമണിഞ്ഞെത്തിയ കുട്ടികൾക്ക് കേക്കും മധുര പലഹാരങ്ങളും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.ശാലിനി, ശ്രീകല വിളയത്ത് എന്നിവർ സംസാരിച്ചു. സി.ഡി.എസ് മെമ്പർ സജീനാ നിസാം, അങ്കണവാടി ജീവനക്കാരായ കവിതാ, ഉഷ, വിമല, സിനി, ലളിത, ഷെരീഫാ എന്നിവർ നേതൃത്വം നൽകി.