ജമീമ ഡൽഹി ക്യാപ്പിൽസ് ക്യാപ്‌ടൻ

Wednesday 24 December 2025 12:06 AM IST

ന്യൂഡൽഹി : വനിതാ പ്രിമിയർ ലീഗ് ടീമായ ഡൽഹി ക്യാപ്പിറ്റൽസിന്റെ പുതിയ ക്യാപ്ടനായി ഇന്ത്യൻ താരം ജമീമ റോഡ്രിഗസ്. മെഗ് ലാന്നിംഗിന് പകരമാണ് ജമീമ നായികയാവുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളിലും ഡൽഹിക്ക് വേണ്ടി കളിച്ച താരമാണ് ജമീമ. ഇക്കഴിഞ്ഞ വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് ജമീമ കാഴ്ചവച്ചത്. ഡൽഹി ക്യാപ്പിറ്റൽസിനായി 27 മത്സരങ്ങൾ കളിച്ച താരം 507 റൺസ് നേടിയിട്ടുണ്ട്.