ദീപ്തി ഒന്നാം നമ്പർ
Wednesday 24 December 2025 12:08 AM IST
ദുബായ് : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ വനിതാ ട്വന്റി-20 ബൗളർ റാങ്കിംഗിലെ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ ദീപ്തി ശർമ്മ. ഇതാദ്യമായാണ് ദീപ്തി ഒന്നാം റാങ്കിലെത്തുന്നത്. ഓസ്ട്രേലിയയുടെ അന്നബെൽ സതർലാൻഡിനെയാണ് ദീപ്തി മറികടന്നത്. അതേസമയം വനിതാ ഏകദിനബാറ്റർ റാങ്കിംഗിൽ ഇന്ത്യയുടെ സ്മൃതി മാന്ഥനയെ മറികടന്ന് ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാറ്റ് ഒന്നാമതെത്തി.