കെ.കരുണാകരൻ അനുസ്മരണം
കൊല്ലം: പകരക്കാരനില്ലാത്ത നേതാവായിരുന്നു ലീഡർ കെ.കരുണാകരനെന്നും ശക്തമായ തീരുമാനങ്ങളെടുക്കാനും പറയുന്ന കാര്യങ്ങൾ നടപ്പാക്കാനുള്ള ഇച്ഛാശക്തി കാണിച്ച നേതാവുമായിരുന്നു അദ്ദേഹമെന്നും ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. കെ.കരുണാകരന്റെ 15-ാമത് ചരമ വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ അദ്ധ്യക്ഷനായി. കെ.പി.സി.സി ജന. സെക്രട്ടറിമാരായ എ.ഷാനവാസ്ഖാൻ, സൂരജ് രവി, കെ.ബേബിസൺ, എൻ.ഉണ്ണിക്കൃഷ്ണൻ, ചക്കനാൽ സനൽകുമാർ, ജി.സേതുനാഥപിള്ള, ജി.ജയപ്രകാശ്, എസ്.ശ്രീകുമാർ, ബി.തൃദീപ്കുമാർ, എം.എം.സഞ്ജീവ്കുമാർ, വിഷ്ണുവിജയൻ, എച്ച്.അബ്ദുൽ റഹുമാൻ, വാര്യത്ത് മോഹൻകുമാർ, ഡി.ഗീതാകൃഷ്ണൻ, മേച്ചേഴത്ത് ഗിരീഷ്‌കുമാർ, ആർ.രമണൻ, അൻവറുദ്ദീൻ, ഹബീബ്‌സേട്ട്, വി.എസ്.ജോൺസൺ, ജസ്റ്റിൻ കണ്ടച്ചിറ, ശശിധരൻപിള്ള, മാരിയത്ത് എന്നിവർ സംസാരിച്ചു.