പ്രതിഷേധ ധർണ 30ന്

Wednesday 24 December 2025 12:33 AM IST

കൊല്ലം: തൊഴിലുറപ്പ് പദ്ധതിയുടെ കടയ്ക്ക് കത്തിവച്ച നരേന്ദ്രമോദി സർക്കാരിന്റെ വഞ്ചനക്കെതിരെ യു.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 30ന് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തും. യു.ടി.യു.സി ജില്ലാ പ്രസിഡന്റ് ഇടവനശേരി സുരേന്ദ്രൻ അദ്ധ്യക്ഷനാകും. ചവറ ഗ്രാമപഞ്ചായത്തിൽ വിജയിച്ച യു.ടി.യു.സി ജില്ലാ കമ്മിറ്റി അംഗങ്ങളായ സുനിൽകുമാർ, പോരൂർക്കര താജുദ്ദീൻ എന്നിവരെ ദേശീയ പ്രസിഡന്റ് എ.എ.അസീസ് ഷാൾ അണിയിച്ച് സ്വീകരിച്ചു. ആർ.എസ്.പി ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.എസ്.വേണുഗോപാൽ, യു.ടി.യു.സി ജില്ലാ സെക്രട്ടറി ടി.കെ.സുൽഫി, സജി.ഡി.ആനന്ദ്, ജി.വേണുഗോപാൽ, വെളിയം ഉദയകുമാർ, സന്തോഷ് ഇടയിലമുറി, ഇ.ലീലാമ്മ, ചെങ്കുളം ശശി, അജിത്ത് അനന്തകൃഷ്ണൻ, ഇളംകുളം വേണുഗോപാൽ, സുന്ദരേശൻ പിള്ള, എൽ.ബീന, സദു പള്ളിത്തോട്ടം എന്നിവർ സംസാരിച്ചു.