മണപ്പുറത്ത് മോഷണവും സമൂഹ്യവിരുദ്ധ ശല്യവും രൂക്ഷം

Wednesday 24 December 2025 3:32 AM IST

മലയിൻകീഴ്: മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മണപ്പുറം വാർഡിൽ വ്യാപക മോഷണം.കഴിഞ്ഞ ദിവസം നാഗമണ്ഡലം ഭാഗത്തെ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് സ്വർണാഭരണം മോഷണംപോയി.ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി മണപ്പുറത്ത് വീടിന്റെ ജനൽ തുറക്കാൻ മോഷ്ടാവ് ശ്രമിക്കവേ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ബഹളമുണ്ടാക്കിയപ്പോൾ മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു.പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിൽ ഒരാളെ പിടികൂടി മലയിൻകീഴ് പൊലീസിന് കൈമാറിയെങ്കിലും,ചോദ്യം ചെയ്യലിൽ മോഷണവുമായി ബന്ധമില്ലെന്ന് കണ്ട് പൊലീസ് വിട്ടയച്ചിരുന്നു.

മണപ്പുറം - മച്ചേൽ ബണ്ട് റോഡിൽ കുന്നുംപുറത്ത് നടയിൽഭാഗത്ത്

പകൽ സമയത്ത് പോലും സമൂഹ്യവിരുദ്ധരുടെ പരസ്യ മദ്യപാനവും യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നതായും നാട്ടുകാർ ആരോപിക്കുന്നു. മണപ്പുറം ഭാഗത്തും ബണ്ട് റോഡുകളിലെ പൊലീസിന്റെ പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.മണപ്പുറം നിവാസികൾക്ക് വീടുകളിൽ സ്വസ്ഥമായി കഴിയാനാകാത്ത സാഹചര്യമാണെന്നും പറയുന്നു.