കേരളത്തിലെ ഒരു ജില്ലയിൽ ബാങ്കുകളിൽ 33 കോടി രൂപ കാത്തിരിക്കുന്നു, ആ ഉടമയെ
കൽപ്പറ്റ: ജില്ലയിലെ ദേശസാൽകൃത ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലുമായി അവകാശികൾ ഇല്ലാതെ കിടക്കുന്നത് 33 കോടി രൂപയെന്ന് കണക്കുകൾ. അവകാശികൾ ഇല്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് ബാങ്ക് രേഖകൾ പ്രകാരമുള്ള വിലാസത്തിൽ അന്വേഷണം നടത്താറുണ്ടെങ്കിലും അവകാശികളെ കണ്ടെത്താൻ കഴിയാറില്ല. ഈ സാഹചര്യത്തിൽ ആർ.ബി.ഐയുടെ മെഗാ ക്യാമ്പ് 29ന് കൽപ്പറ്റയിൽ സംഘടിപ്പിക്കുമെന്ന ലീഡ് ബാങ്ക് മാനേജർ ടി.എം. മുരളീ കൃഷ്ണൻ കൽപ്പറ്റയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
നിലവിൽ അവകാശികൾ ഇല്ലാതെ കെട്ടിക്കിടക്കുന്നത് 33.5 കോടി രൂപ. 2,16000 അക്കൗണ്ടുകളിലാണ് ഇത്രയും തുക ഉള്ളത്. ഇത് കഴിഞ്ഞ 10 വർഷത്തെ കണക്കാണ്. നിക്ഷേപകർ മരണപ്പെട്ടതോ ബാങ്ക് അക്കൗണ്ടിൽ പണമുള്ളത് ശ്രദ്ധിക്കാത്തതുമായ സംഭവമാകാം ഇത്രയും വലിയ തുക ഇത്തരത്തിൽ അവകാശികളെ കണ്ടെത്താൻ കഴിയാതെ കിടക്കുന്നത്. കൽപ്പറ്റ ഹോളിഡേയ്സ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ 12 വരെയാണ് ക്യാമ്പ് നടക്കുക. ക്യാമ്പ് പരമാവധി ആളുകൾ പ്രയോജനപ്പെടുത്തണം. ആർ.ബി.ഐയുടെ ഉദ്ഘാടനം വെബ്സൈറ്റ് പരിശോധിച്ചാലും വിവരങ്ങൾ അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.