ഐക്യ ക്രിസ്മസ് ആഘോഷം
Wednesday 24 December 2025 12:37 AM IST
കൊല്ലം: വൈ.എം.സിയുടെയും വിവിധ ക്രൈസ്തവ സഭകളുടെയും സംയുക്താഭിമുഖ്യത്തിലുള്ള ഐക്യ ക്രിസ്മമസ് ആഘോഷം 27ന് നടക്കും. വൈകിട്ട് 5.30ന് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ. സഭാ അദ്ധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശേരി അദ്ധ്യക്ഷനാകും. ജോസ് ജോർജ് തിരുമേനി ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ അനുഗ്രഹ പ്രഭാഷണം നടത്തും. ചലച്ചിത്ര നിർമ്മാതാവ് ഭദ്രൻ മാട്ടേൽ സന്ദേശം നൽകും. കരോൾ ഗീതങ്ങൾ, സംഘ നൃത്തങ്ങൾ എന്നിവയുണ്ടാകും. പങ്കെടുക്കുന്നവർക്ക് ലക്കി കൂപ്പണിലൂടെ സമ്മാനങ്ങൾ ലഭിക്കും. പത്രസമ്മേളനത്തിൽ ജനറൽ കൺവീനർ എസ്.മിൽട്ടൺ, പ്രസിഡന്റ് കോരുത് സാമുവൽ ജെ.ശ്യാം, മാത്യു ചെറിയാൻ, ടി.വി.ജോർജ് എന്നിവർ പങ്കെടുത്തു.