കളക്ടറുടെ നേതൃത്വത്തിൽ പരിശോധന

Wednesday 24 December 2025 12:38 AM IST

കൊ​ല്ലം: ക്രി​സ്​മ​സ്-​പു​തു​വ​ത്സ​ര വി​പ​ണി​യിൽ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാൻ ക​ള​ക്ടർ എൻ.ദേ​വി​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തിൽ പ​രി​ശോ​ധ​ന ന​ട​ത്തി. സു​ര​ക്ഷി​ത​മാ​യ ഭ​ക്ഷ്യ​വ​സ്​തു​ക്ക​ളു​ടെ ല​ഭ്യ​ത ​ഉ​റ​പ്പാ​ക്കാ​നും ഗു​ണ​നി​ല​വാ​രം നി​ല​നിറുത്തു​ന്ന​തി​നും ഹാ​നി​ക​ര​മാ​യ ഉത്പ​ന്ന​ങ്ങൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​ണ് ന​ട​പ​ടി. കേ​ക്ക്, വൈൻ എന്നിവ നിർമ്മിക്കു​ന്ന ബേ​ക്ക​റി​കൾ, യൂ​ണി​റ്റു​കൾ, സൂ​പ്പർ മാർ​ക്ക​റ്റു​കൾ തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​റ​ച്ചി​ക്ക​ട​കൾ, പ​ച്ച​ക്ക​റി സ്റ്റാ​ളു​കൾ, ഹോ​ട്ട​ലു​കൾ, വ്യാ​പാ​ര ​സ്ഥാ​പ​ന​ങ്ങൾ എ​ന്നി​വി​ട​ങ്ങ​ളിൽ തു​ടർ​പ​രി​ശോ​ധ​ന നടക്കും. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സർ ഗോ​പ​കു​മാർ, ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് അ​സി. ക​മ്മി​ഷ​ണർ എ.സ​ക്കീർ ഹു​സൈൻ, അ​സി​സ്റ്റന്റ് കൺ​ട്രോൾ ലീ​ഗൽ മെ​ട്രോ​ള​ജി അ​നിൽ കു​മാർ, റേ​ഷ​നിംഗ് ഇൻ​സ്‌​പെ​ക്ടർ​മാ​രാ​യ രാ​ജീ​വ് കു​മാർ, അ​നി​ല, ആ​ശ, ശ്രീ​ല​ത എ​ന്നി​വ​ര​ട​ങ്ങി​യ സ്​ക്വാ​ഡാ​ണ് പ​ങ്കെ​ടു​ത്ത​ത്.