ക്വിക്ക് ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്ക് എം.വി.ഡി നോട്ടീസ്
Wednesday 24 December 2025 12:44 AM IST
തിരുവനന്തപുരം; ബ്ലിങ്കിറ്റ്,സ്വിഗ്ഗി,സിപ്റ്റോ,ബിഗ് ബാസ്‌കറ്റ് എന്നീ ഡാർക്ക് സ്റ്റോറുകൾക്കും ക്വിക്ക് ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്കും മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയച്ചു. ഡെലിവറി ബോയ്‌സ് അശ്രദ്ധമായി ഇരുചക്ര വാഹനമോടിക്കുന്നതായുള്ള പരാതിയെ തുടർന്നാണിത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് കമ്പനിയുടെ സുരക്ഷാ നയങ്ങൾ കാര്യക്ഷമമാക്കാൻ 15 ദിവസത്തെ സമയം അനുവദിച്ചു. സുരക്ഷാ നയം കാര്യക്ഷമമാക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും.