ഗുരുവായൂർ സീറ്റ് തിരിച്ചെടുക്കണമെന്ന് തൃശൂർ ഡി.സി.സി പ്രസിഡന്റ്

Wednesday 24 December 2025 12:57 AM IST

തൃശൂർ: മുസ്ളിം ലീഗിന്റെ കൈവശമുള്ള ഗുരുവായൂർ നിയമസഭാ സീറ്റ് തിരിച്ചെടുക്കണമെന്ന് തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. ഗുരുവായൂരിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി വേണമെന്നാണ് ഡി.സി.സിയും പ്രാദേശക നേതൃത്വവും ആഗ്രഹിക്കുന്നതെന്ന് ടാജറ്റ് കേരളകൗമുദിയോട് പറഞ്ഞു. ആവശ്യം സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചു. ലീഗുമായി സീറ്റ് വിഷയത്തിൽ സംസാരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.