റാം നാരായണിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
Wednesday 24 December 2025 1:00 AM IST
നെടുമ്പാശേരി: പാലക്കാട് വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട റാം നാരായൺ ബഗേലിന്റെ മൃതദേഹം ജന്മനാടായ ഛത്തീസ്ഗഢിലേക്ക് കൊച്ചിയിൽ നിന്ന് വിമാനമാർഗം കൊണ്ടുപോയി. കേരളത്തിലെത്തിയ കുടുംബാംഗങ്ങളാണ് സർക്കാർ ചെലവിൽ ഇന്നലെ രാവിലെ 11.55ന് ഇൻഡിഗോ വിമാനത്തിൽ മൃതദേഹം റായ്‌പൂരിലേക്ക് കൊണ്ടുപോയത്. രാത്രി 8.35ന് വിമാനം റായ്‌പൂരിൽ എത്തി.